ഈ കഥ ഒന്നിനെയും വിമര്‍ശിക്കാന്‍ വേണ്ടി എഴുതപ്പെട്ടതല്ല. തികച്ചും ഈശ്വരാന്വേഷണം മാത്രമാണ് പ്രതിപാദ്യ വിഷയം.

സത്യത്തില്‍ ദൈവം  ഉണ്ടോ? ഇതായിരുന്നു എന്‍റെ സംശയം.  ചില പ്രത്യേക സാഹചര്യങ്ങളില്‍ ഞാന്‍ ദൈവത്തെ വിളിച്ചിട്ടുണ്ട് എന്നത് സത്യം തന്നെ. പക്ഷെ അപ്പോഴൊന്നും ഞാന്‍ ദൈവം ഉണ്ടോ എന്ന് ചിന്തിച്ചിട്ടില്ല. ആ സംശയം വന്നതോടെ ഞാന്‍ ആകെ കണ്ഫ്യുഷനിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ആദ്യമായി അമ്പലത്തില്‍ കയറിയപ്പോള്‍ എല്ലാവരും എന്തിനെയോ തൊഴുന്നത് കണ്ടു. അത് എന്താണെന്നു ചോദിച്ചപ്പോള്‍ അത് ഭഗവാന്‍ എന്ന് അമ്മ ഉത്തരം തന്നു. അന്ന് മുതല്‍ സ്ഥിരമായി അമ്പലത്തില്‍ കയറി ഭഗവാനെ തൊഴുതു തുടങ്ങി. പിന്നീട് പടച്ചോന്റെ ചോറ് എന്ന പാഠഭാഗം മാഷ്‌ ക്ലാസ്സില്‍ പഠിപ്പിച്ചപ്പോള്‍ പടച്ചോന്‍ ചോറ് കൊണ്ടെത്തരില്ല എന്ന് മാഷ്‌ അസന്ദിഗ്ദ്ധമായി പ്രഖ്യാപ്പിച്ചപ്പോള്‍ പോലും പടച്ചോന്‍ ചോറ് കൊണ്ടെത്തരും എന്ന് ഞാന്‍ വിശ്വസിച്ചു. അതും പോരാഞ്ഞു മറ്റൊരു കാര്യം. പത്താം ക്ലാസ്സില്‍ ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിക്കുകയാണ്. കടവാതിലുകള്‍ ആരുടേയും ആത്മാക്കളല്ല എന്ന് ബഷീര്‍ പറഞ്ഞു നോക്കി. പക്ഷെ നമ്മളുണ്ടോ വിടുന്നു? ഹിന്ദു വിശ്വാസത്തില്‍ തൊട്ടു കളിച്ച ബഷീറിനോട്‌ ഒരു ഗോ ബാക്ക് വിളിച്ചു ഞാന്‍ എന്റെ പാതയില്‍ യാത്ര തുടര്‍ന്നു.

എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ആ ദിവസം വന്നണഞ്ഞപ്പോള്‍ ദൈവവിശ്വാസവും ചോദ്യം ചെയ്യപ്പെട്ടു.

അപ്പോള്‍ ഞാന്‍ IISc-യില്‍ പഠിക്കുകയായിരുന്നു. എന്‍റെ സംശയങ്ങള്‍ മനസ്സിലാക്കിയ എന്റെ ചേട്ടന്‍ എന്നെ ഒരു സിദ്ധാശ്രമത്തിലേക്ക് കൊണ്ട് ചെന്നു. അവിടെ അതാ സിദ്ധന്‍ ഇരിക്കുന്നു. സിദ്ധന്‍ ഒരു എഞ്ചിനീയര്‍ ആയിരുന്നു. അതൊക്കെ ഉപേക്ഷിച്ചു ദേവി പൂജയിലേക്ക് വന്നിരിക്കുകയാണ്. സിദ്ധനു  ഹോമിയോപതിയില്‍ അത്യാവശ്യം നല്ല വ്യുല്പത്തിയുണ്ട്.

ഞാന്‍ സിദ്ധനെ ഒന്ന് നോക്കി. മറ്റു മനുഷ്യരെ പോലെ തന്നെ. പക്ഷെ എനിക്കെന്തോ ചില പ്രത്യേകതകള്‍ തോന്നി. സിദ്ധന്‍ എഞ്ചിനീയര്‍ അല്ലെ? നുണ പറയില്ല തന്നെ. സിദ്ധനെ വിശ്വസിക്കാം.

‘കടവുള്‍ ഉള്ളാര്‍’ – സിദ്ധന്‍ തറപ്പിച്ചു പറഞ്ഞു. നമശ്ശിവായ ശ്രേഷ്ഠമായ മന്ത്രം. ആഗമ ശാസ്ത്രങ്ങള്‍ മഹാ ശ്രേഷ്ഠം. സിദ്ധന്മാര്‍ എത്രയോ പേര്‍ ഈ ഭൂമിയില്‍ ജനിച്ചിട്ടുണ്ട്. അവരുടെ പാത പിന്‍തുടര്‍ന്നാല്‍ നല്ലത് വരും. വജ്രാസനം, യോഗ, മന്ത്രം, തന്ത്രം, യന്ത്രം, പൂജ, വിഗ്രഹങ്ങള്‍, സൌരയൂഥം, അണ്ഡകടാഹം, ശരീരം, മനസ്സ്, ആത്മാവ്,  ഹോമിയോപതി, ആയുര്‍വേദം, സിദ്ധ, യുനാനി,  പഞ്ച ഭൂതങ്ങള്‍, സപ്ത ധാതുക്കള്‍, ഓം എന്ന മന്ത്രം, പ്രപഞ്ച സൃഷ്ടി, സ്ഥിതി, സംഹാരം, ചതുര്‍യുഗങ്ങള്‍, ഗുരു ഭക്തി, തിരുമൂല സിദ്ധന്‍, ഭോഗര്‍, പ്രോഫെറ്റ് മുഹമ്മദ്‌, യേശു ക്രിസ്തു, സായി ബാബ, കുണ്‍ഡലിനി ശക്തി, ഗ്രഹണങ്ങള്‍, പ്രപഞ്ച മായ, മോക്ഷം, കാവി വസ്ത്ര ധാരണം, നമോ നാരായണായ മന്ത്രം, തര്‍പ്പണം, ജീവസമാധി, ക്ഷേത്രമാഹാത്മ്യം – തുടങ്ങിയവയെക്കുറിച്ച് സിദ്ധന്‍ ഘോരഘോരമായി പ്രഭാഷണങ്ങള്‍ ചെയ്തു. ശ്രദ്ധയോടെ ഞാന്‍ അവയൊക്കെ കേട്ടു.

പ്രഭാഷണങ്ങള്‍ കേട്ടു പ്രബുദ്ധനായ ഞാന്‍ സിദ്ധന്‍ കാട്ടിയ പാതയിലൂടെ കുറച്ചു ദൂരം യാത്ര ചെയ്തു. പ്രപഞ്ചത്തിന്റെ തുടിപ്പുകള്‍ തേടി ക്ഷേത്രങ്ങളില്‍ ചെന്നു. ചിലപ്പോള്‍ വിഗ്രഹത്തില്‍ സൂക്ഷിച്ചു നോക്കി. സിദ്ധന്മാരുടെ ജീവസമാധിയുടെ അടുത്ത് ചെന്നു ധാനിച്ചു നോക്കി. കോണ്‍സെന്‍ട്രേഷന്‍ കിട്ടിയില്ല. കുണ്ഡലിനി യോഗ ചെയ്തു നോക്കി. ഒന്നും സംഭവിച്ചില്ല. റെയ്കി പഠിച്ചു. സ്വയം ഹീല്‍ ചെയ്യാന്‍ ശ്രമിച്ചു. രോഗമൊന്നും ഇല്ലാത്തതുകൊണ്ടാവാം ഹീലിംഗ് ഒന്നും സംഭവിച്ചില്ല. പതഞ്‌ജലി യോഗ ഒന്ന് ചെയ്തു നോക്കി. വലിയ പാട് തന്നെ. ഇക്കണ്ട യോഗികളെ സമ്മതിക്കണം. ചെയ്‌താല്‍ വശത്താവും എന്ന് ഗുരു പറയുന്നു. എന്തോ ഞാന്‍ അത് വിട്ടു.

പിന്നീടൊരു നാള്‍ ഹിമാലയത്തില്‍ പോയി. അധികം ദൂരം ഒന്നും പോയില്ല. ജസ്റ്റ്‌ ഹരിദ്വാര്‍ ആന്‍ഡ് ഹൃശീകേശ്. ഗംഗാ നദി പുണ്യ നദിയാണോ? ഇറങ്ങി കുളിച്ചു നോക്കി. നല്ല തണുപ്പുള്ള വെള്ളം. നന്നായി വിറച്ചു. അവിടെ എത്രയോ ശിവലിന്ഗങ്ങളെ ദര്‍ശനം ചെയ്തു. എല്ലാത്തിനും കറുത്ത നിറം. ഒന്ന് മാത്രം ഗ്രേ കളര്‍ ആയിരുന്നു. സൊ മച് ഫോര്‍ ദാറ്റ്.

ഒരു സുപ്രഭാതത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങി. ബൈബിള്‍, ഖുറാന്‍, ഭഗവദ് ഗീത, ബ്രഹ്മസൂത്രം ഇവയെല്ലാം വായിച്ചു തുടങ്ങി.  പാപം, പുണ്യം, സ്വര്‍ഗം, നരകം, ആത്മാവ്, ബ്രഹ്മം തുടങ്ങിയ വാക്കുകള്‍ തലങ്ങും വിലങ്ങും പോകുന്നതല്ലാതെ ഒന്നും മനസ്സിലായില്ല.

ഒരു വിധപ്പെട്ട വഴികളിലൂടെയൊക്കെ ഞാന്‍ സഞ്ചരിച്ചു നോക്കി. എവിടെയും എത്തിയില്ല. പിന്നീടൊരുനാള്‍ സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങി. ഇതാ എന്റെ പ്രധാന കണ്ടെത്തലുകള്‍. ലോക നന്മക്കായി ഞാന്‍ അത് ഇവിടെ കുറിച്ചിടുന്നു:

  1. ശിവന്‍, രാമന്‍, കൃഷ്ണന്‍, ദേവി തുടങ്ങിയവര്‍ പുരാണ കഥാപാത്രങ്ങള്‍. അവരെ ഋഷികള്‍ സൃഷ്ട്ടിച്ചതത്രേ. അവരെ ദൈവമായി ആരാധിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
  2. പാപവും പുണ്യവുമൊക്കെ വെറും കള്ള നാണയങ്ങള്‍. അതുകൊണ്ട് പാപങ്ങള്‍ പൊറുക്കാന്‍ ആരും കര്‍ത്താവിനെയും അല്ലാഹുവിനെയും വിളിക്കേണ്ട. വേണമെങ്കില്‍ അവരെ വിളിച്ചു നമ്മളുടെ ആവശ്യങ്ങള്‍ അറിയിക്കാം. നടക്കുമ്പോള്‍ നമുക്ക് സന്തോഷമെങ്കിലും കിട്ടും.
  3. മതങ്ങള്‍ കുറെ കള്ള നാണയങ്ങള്‍ പടച്ചു വിട്ടിട്ടുണ്ട്. പക്ഷെ അവ കൊണ്ട്  പല നല്ല കാര്യങ്ങളും നടന്നിട്ടുണ്ട്. ഫോര്‍ എക്സാമ്പിള്‍ memories എന്ന മലയാളം സിനിമ, എന്തതിശയമേ തുടങ്ങിയ പാട്ടുകള്‍, മനോഹരമായ ദേവാലയങ്ങള്‍.
  4. ഹോമിയോപതി മികച്ച ഒരു വൈദ്യശാസ്ത്രമാണ്.
  5. വൈദ്യശാസ്ത്രങ്ങള്‍ക്ക് രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിച്ചേക്കാം. പക്ഷെ രോഗം വരാതെ നോക്കാന്‍ സമൂഹം കൂട്ടായി പ്രയത്നിച്ചാല്‍ സാധിക്കും.
  6. മോക്ഷത്തിനായി ഒരു ഗുരുവിന്റെയും പിറകെ പോകേണ്ടതില്ല. നല്ല സുഹൃത്തുക്കളായി മനുഷ്യരെ കാണുക.
  7. സ്വപ്നങ്ങളില്ലെങ്കില്‍ ജീവിതമില്ല. എല്ലാവരുടെയും സ്വപ്‌നങ്ങള്‍ സത്യമാകട്ടെ എന്നത് തന്നെ പ്രാര്‍ത്ഥന.

എനി പറയൂ ഗയ്സ് – ദൈവം സത്യത്തില്‍ ഉണ്ടോ? അത് മാത്രം എനിക്ക് തിരിഞ്ഞില്ല. പടച്ചോനെ അതാണല്ലോ എന്‍റെ ബേസിക് പ്രോബ്ലം. വീണ്ടും സിദ്ധനെ പോയി കണ്ടാലോ? ഞാന്‍ ഉടന്‍ തന്നെ സിദ്ധാശ്രമത്തിലേക്ക് വെച്ച് പിടിച്ചു.

****************************************************************************

 

 

Advertisements

എവിടെയോ ഒരോര്‍മ്മ
ഉള്ളിലിരുന്നു വിങ്ങുന്നു
ഇന്ദ്രിയങ്ങളെ തലോടി
ചിന്തകളെ തൂവല്‍സ്പര്‍ശം ഏല്പിച്ചു
കണ്ണുകള്‍ക്ക്‌ വെളിച്ചം നല്‍കി
കര്‍ണങ്ങളെ നാദമായ് ഉണര്‍ത്തി
കത്തിയമര്‍ന്ന ചാരത്തില്‍
കനലായ് ജ്വലിച്ചു …
അത് നീയായിരുന്നുവോ?

കേട്ട് കേട്ട് ശീലിച്ചൊരു ആശലായ് ഞാന്‍
അവളുടെ മുന്നില്‍ പെയ്തിറങ്ങി.
ഒട്ടും മടിക്കാതവള്‍ കുട നീക്കി
മഴയിലേക്ക്‌ കാലെടുത്തു വെച്ചു.

നുറുങ്ങു വളപ്പൊട്ടുകളായ് ഞാന്‍
അവളുടെ മുന്നില്‍ ചിതറി വീണു
അവളതൊക്കെയും ചേര്‍ത്ത് ചേര്‍ത്ത്
ശീലയില്‍ പൊതിഞ്ഞെടുത്തു വെച്ചു

ചെറിയൊരു ഗാനത്തിന്‍ ഈരടിയായ് ഞാന്‍
അവളുടെ കാതുകളില്‍ പതിഞ്ഞു
അവളതു നീളത്തില്‍ മൂളി മൂളി
അവളുടെ ഖല്ബില്‍ കോറിയിട്ടു

ഇനിയുമോതാന്‍ എനിക്കില്ലിനി വാക്കുകള്‍
അവളുടെ സ്നേഹത്തെ വരച്ചു കാട്ടാന്‍.
അവള്‍ തന്‍ സ്നേഹമല്ലോ എന്‍ ശ്വാസമെ-
ന്നറിയുന്നു ഞാന്‍ ഓരോ നിമിഷത്തിലും.

ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് എന്താണ്? നമ്മള്‍ സ്വരുക്കൂട്ടിയ സ്വപ്‌നങ്ങള്‍ ആണെന്ന് ഞാന്‍ പറയും. സ്വപ്നങ്ങളില്ലാതെ എന്ത് ജീവിതം. ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. പക്ഷെ അവ നമ്മുടെ ജീവിതത്തിനു നിറമേകുന്നു. ഒരു ചെറു കവിത:

സ്വപ്ന നദിയിലൂടോഴുകിയപ്പോള്‍ ഒരു
സ്വര്‍ണമത്സ്യത്തെ ഞാന്‍ കണ്ടു
നീളെ നീളെയായ് വിടര്‍ന്നു നില്‍ക്കുന്ന
താമര പൂക്കള്‍ ഞാന്‍ കണ്ടു.
പവിഴ പുറ്റു ഞാന്‍ കണ്ടു; പിന്നെയോ
മുത്തു ചിപ്പിയും കണ്ടു.
മുന്‍ കണ്ടതൊക്കെയും കാഴ്ച്ചയല്ലെന്നോതി
ഒടുവില്‍ ഞാന്‍ അവളെയും കണ്ടു.
അവളല്ലോ ഞാന്‍ കണ്ട സ്വപ്നമെന്നോര്‍ത്തു ഞാന്‍
അവളെത്താന്‍ വാരിപ്പുണര്‍ന്നു.
അവളൊടുവില്‍ നീങ്ങിയകലുന്ന നേരത്ത്
വീണ്ടുമാ സ്വപ്നത്തെ ഞാന്‍ തിരഞ്ഞു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് മദ്യം എന്തോ വലിയ തെറ്റാണെന്നു ധരിച്ചിരുന്നു. മദ്യപിക്കുന്നവരെ സംശയത്തോടെ കണ്ടിരുന്നു. മഹാകവി ഉള്ളൂര്‍ മദ്യത്തെ ‘കാലനൂരിലെക്കുള്ള മോട്ടോറിന്‍ പെട്രോള്‍ തൈലം’ എന്നു വിശേഷിപ്പിചിട്ടുണ്ടത്രേ! അതും കൂടി കേട്ടപ്പോള്‍ ജീവിതത്തില്‍ മദ്യപിക്കില്ല എന്നു ഉറപ്പിച്ചു. സിനിമയില്‍ മദ്യപിച്ചിട്ടു ബലാല്‍ ചെയ്യുന്ന വില്ലന്‍ ഒരു സ്ഥിരം കാഴ്ചയായിരുന്നു.

കോളേജില്‍ എത്തിയപ്പോള്‍ സംഭവം ക്യുരിയോസിറ്റി ആയി. ഒരിക്കല്‍ കൂട്ടുകാരോടൊപ്പം ബിയര്‍ ട്രൈ  ചെയ്തു. ഊള ടേസ്റ്റ് . ഇക്കണ്ട കുടിയന്മാര്‍ എങ്ങനെ ഇത് കുടിക്കുന്നു എന്നായി പിന്നത്തെ ചിന്ത. ഈ   ടേസ്റ്റ് അനുഭവം കുറെക്കാലത്തേക്ക് എന്നെ മദ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. ബി ടെകിനു പഠിക്കുമ്പോള്‍ മദ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒന്ന് കൂടി മാറി മറിഞ്ഞു. കൂട്ടത്തിലെ ചില കില്ലാടികള്‍ മദ്യപിക്കുന്നത് കണ്ടപ്പോള്‍ ഞമ്മക്കും ഒരു ആഗ്രഹം.  എഗൈന്‍ ടേസ്റ്റ് കാരണം ഒരു സിപ്പില്‍ കൂടുതല്‍ കഴിച്ചില്ല. കരളിനെ കുറിച്ചും അല്പം ചിന്ത ഇല്ലാതിരുന്നില്ല.

കുറെ കാലത്തിനു ശേഷം ഒരു ദിവസം ഒരു സുഹൃത്തിന്‍റെ ബാച്ച്ലര്‍ പാര്‍ട്ടിക്ക് വൈന്‍ കഴിച്ചു. സാമാന്യം നന്നായി തന്നെ കഴിച്ചു. ഡ്യുപ്പ് സാദനം ആണെന്ന് തോന്നുന്നു. സംഭവം കിക്കായി. ഒരു പുതിയ ഫീലിംഗ് ആയിരുന്നു. സംഭവം സ്റ്റൈല്‍. ചേര്‍ക്കേണ്ട സാദനം ചെര്‍ത്തടിച്ചാല്‍ ടേസ്റ്റ് ഒരു കുഴപ്പമല്ലെന്ന് കണ്ടെത്തി. ഇനി മുതല്‍ ഇത് ഒരു സ്ഥിരം പരിപാടി ആക്കിയാലോ എന്നു തോന്നി. പക്ഷെ അപ്പോള്‍ വില്ലനായി വന്നത് കാശായിരുന്നു. അങ്കമാലി എയര്‍ ലിങ്ക് കാസില്‍ ബാര്‍ ഹോട്ടലില്‍ പല കുറി കൂട്ടുകാര്‍ക്കൊപ്പം പോയപ്പോഴും പൊറോട്ട ഗോബി മഞ്ചൂരിയനില്‍ ഒതുക്കി.

കാലത്തിന്‍റെ നിലയ്ക്കാത്ത ഒഴുക്കില്‍ ജീവിതത്തിന്‍റെ നഗ്ന സത്യങ്ങള്‍ ഓരോന്നായി മനസ്സിലായിത്തുടങ്ങിയപ്പോള്‍ ഇനി മുതല്‍ അല്പം സ്മാള്‍ അടി തുടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ദാ വരുന്നു മദ്യ നിരോധനം!! 3-സ്റ്റാര്‍ വരെയുള്ള ബാറുകളില്‍ ഇനി മദ്യമില്ല. ബിയര്‍ വൈന്‍ മാത്രം. ഈ സുധീരന്‍ മദ്യ നിരോധനം പ്രസംഗിച്ചത് മനസ്സിലാക്കാം. വിവരമുള്ള ഉമ്മന്‍ ചാണ്ടി അത് എന്തുകൊണ്ട് നടപ്പിലാക്കി എന്നു എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല. എന്തായാലും ഞാന്‍ പ്ലിംഗ് ആയി. ഇനിയിപ്പോള്‍ സ്മാള്‍ അടിക്കണമെങ്കില്‍ 4 സ്റ്റാര്‍-ഇല്‍ പോകണം. അത്രയും കാശു മുടക്കി വെള്ളമടിക്കാന്‍ മിഡില്‍ ക്ലാസിനെ കിട്ടില്ല.

ഇനി ആകെ പ്രതീക്ഷ സുപ്രീം കോടതിയിലാണ്. സാധാരണക്കാരന് ഈ നാട്ടില്‍ മദ്യപിക്കാനുള്ള മൌലിക അവകാശം കോടതിയെങ്കിലും മനസ്സിലാക്കും എന്നു വിചാരിക്കുന്നു.

Whenever I was alone
I dreamt
I dreamt of traversing the universe
And experiencing life.
I dreamt of hugging the world
And conquering all the hearts.
I dreamt of changing the age old systems
To welcome the cheerful newborn
I dreamt of living my romance
Beyond the age of the cosmos.
I dreamt of creating records
Records that will excite people to explore themselves
I rode my motorcycle
Through the wilderness of the ghats,
Through the splendour of the plains,
Through the winds in the beaches,
Through the bustling highways,
And through the meanders
Talking to myself about the meaning of my dreams
And living the dreams many many times.
I laughed myself; I cried myself;
Cherishing the magic of everlasting love.


Oh loneliness; thou will leave me one day
But never the dreams that you flashed in my soul will.

I scaled the mountains.
So short they were; capped with snow though.
I swam across the oceans.
Those blue waters; shallow they were.
I flew through the skies.
Always within my reach, they were .
I gazed at the flowers.
Ornated with some shades they were; and odour not to miss.
I went through the books.
So little they disclosed.
I made my millions;
So poor I felt still.
I listened to some music.
So familiar the tones were.
I gazed at those faces;
So repetitive they appeared to be.
………………………………………………
Then I met you.