കഥ തുടങ്ങുമ്പോള്‍ ഞാന്‍ ബാംഗ്ലൂര്‍ – ഇലാണ്. ചേച്ചിക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഞാന്‍ അമ്മയോടൊപ്പം ചേച്ചിയെ കാണാന്‍ ബാംഗ്ലൂര്‍ പോയതായിരുന്നു. കാര്യങ്ങള്‍ ഒരു വിധം ശരിയായപ്പോള്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഓണത്തിന് നാട്ടില്‍ എത്തുന്ന ഉത്സാഹം ആയിരുന്നു. 12-ആം തീയതി ksrtc ബസ്സില്‍ ഒരു ടിക്കറ്റ്‌ – ഉം എടുത്തു. നല്ല ഉഗ്രന്‍ മള്‍ട്ടി ആക്സില്‍ volvo ബസ്സില്‍.

12-ആം തീയതി. ഏതാണ്ട് രണ്ടരയ്ക്ക് ഭക്ഷണം കഴിച്ചു ഞാന്‍ മൈസൂര്‍ റോഡ്‌ ബസ്‌ സ്റ്റേഷന്‍ – ഇലേക്ക് ബസ്‌ കയറി. ഒരു 15 മിനിറ്റ് ബസ്സില്‍ ഇരുന്നു കാണും. ബസ്സ്‌ പെട്ടെന്ന് നിര്‍ത്തിയിട്ടു. ഞാന്‍ കാര്യം അന്വേഷിച്ചു. ‘ഗലാട്ടെ സര്‍. ഗാഡിഗള് എനും ഹോഗല്ല.’ ഒരു കന്നടക്കാരന്‍ പറഞ്ഞു. വഴിയില്‍ എന്തോ കാവേരി related issue പുകയുന്നത്രേ. തിരിച്ചു വീട്ടിലേക്കു പോകണോ? വേണ്ട. എങ്ങിനെയും നാട്ടില്‍എത്തണം എന്നത് ഇത്തവണ ഒരുവികാരമായിരുന്നു. അത് കൊണ്ട് എന്തു വഴിക്കും ബസ്‌ സ്റ്റേഷന്‍-ഇല്‍ എത്താന്‍തന്നെ തീരുമാനിച്ചു. ഞാന്‍ കയറിയ ബസ്‌ BEL circle-ഇല്‍ യാത്ര നിര്‍ത്തി. അവിടുന്ന് മറ്റൊരു ബസ്‌ കയറി വിജയനഗര്‍ ബസ്‌ സ്റ്റോപ്പ്‌-ഇല്‍ എത്തി. അവിടുന്ന് അങ്ങോട്ട്‌ ബസ്‌ ഇല്ല. ഒരു ഓട്ടോ പിടിച്ചു ഇടവഴികളിലൂടെ കടന്നു എങ്ങനെയോ mysore road satellite station – ഇല്‍ എത്തി.

അവിടത്തെ കാഴ്ച വളരെസിമ്പിള്‍ ആയിരുന്നു. എന്നെ പോലെ നാട്ടില്‍ എത്താന്‍ പലരും അവിടെ എത്തിയിരിക്കുന്നു. കണ്ണൂരിലേക്കും കോഴിക്കോട്ടെക്കും കൊല്ലത്തെക്കും പോകേണ്ടുന്നവര്‍. എന്‍റെ ലക്ഷ്യം തിരുവനന്തപുരം ആയിരുന്നു. ചിലര്‍ യാത്ര ക്യാന്‍സല്‍ ചെയ്തിരുന്നു. ksrtc counter – ഇല്‍ ഞാന്‍ കാര്യങ്ങള്‍ തിരക്കി. 12 മണി തൊട്ട് ഒരു ബസ്സും ഓടിയിട്ടില്ല.6 മണി കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ പറ്റൂ. ഇടയ്ക്ക് ആരോ പറഞ്ഞു- കര്‍ണാടക ബസ്‌ ഒടുവാണേല്‍ കേരള വണ്ടിയും എടുക്കും. bus station – ന്‍റെ ഉള്ളില്‍ ചില കടകള്‍ തുറന്നിരുന്നു.

അല്‍പ സമയത്തില്‍ ചില പോലീസ് വാഹനങ്ങള്‍ bus station – ന്‍റെ ഉള്ളിലേക്ക് കടന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചില സമരക്കാര്‍ bus station – ന്‍റെ അകത്തേക്ക് പ്രവേശിച്ചു മുദ്രാവാക്യം വിളി തുടങ്ങി. അതോടെ അവിടത്തെ സകല കടകളും അടച്ചു. ഇനി ഫുഡ്‌ കിട്ടാന്‍ ഒരു വകുപ്പുമില്ല.

‘വണ്ടികള്‍ എടുക്കുമോ?’ ഒരാള്‍ ചോദിച്ചു. ‘തീര്‍ച്ചയായും എടുക്കും. വൈകുന്നേരം ആകുമ്പോള്‍ സമരം ഒക്കെ കെട്ടടങ്ങും.’ ഞാന്‍ തറപ്പിച്ചു പറഞ്ഞു. അത് കേട്ടപ്പോള്‍ ഒരാള്‍ക്ക് നല്ല പ്രതീക്ഷ തോന്നി. കാര്യങ്ങള്‍ കുഴങ്ങി കിടക്കുമ്പോള്‍ ശുഭാപ്തി വിശ്വാസം കൈ വിടാതിരിക്കുക – അത്രയെന്ഗിലും നമുക്ക്ചെയ്യാമല്ലോ. അതിനിടെ കൊല്ലത്തേക്ക്‌ പോകുന്ന രണ്ടു കുടുംബങ്ങളുമായി ഞാന്‍ സൗഹൃദത്തിലായി. സലിംകുമാര്‍ എന്ന മാഷുമായി നല്ലകമ്പനിയായി.

അപ്പോഴേക്കും ഏഷ്യാനെറ്റ്‌ ടിവിക്കാര്‍ അവിടെ വന്നു യാത്രക്കാരുമായി സംസാരിച്ചു തുടങ്ങി. എന്നോടും അവര്‍ കാര്യങ്ങള്‍ ചോദിച്ചു. ഇനി എന്ത് ചെയ്യാന്‍ പോകുന്നു എന്നു ചോദിച്ചപ്പോള്‍ എന്തെങ്കിലും വഴി തുറക്കും എന്നു തന്നെ ഞാന്‍ പറഞ്ഞു.

കുറച്ചു സമയംകഴിഞ്ഞപ്പോള്‍ bus station- പരിസരത്തില്‍ സാമാന്യം നല്ല കറുത്ത പുക കണ്ടു തുടങ്ങി. എന്തോ ഭീകരമായിത്തന്നെ കത്തിച്ചിട്ടുണ്ട്. അന്വേഷിച്ചപ്പോള്‍ ആണ് കാര്യങ്ങളുടെ നിജ സ്ഥിതി പിടികിട്ടിയത്. കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിച്ചത് മാതിരി ചെറിയ സമരംഒന്നും അല്ല. രണ്ടു സംസ്ഥാനങ്ങളിലും ജനം അല്പം അക്രമാസക്തരാണ്. കുറെ ബസ്സുകള്‍ കത്തിയമര്‍ന്നിരിക്കുന്നു. ബാംഗ്ലൂര്‍ – ഇല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 7 മണി ആയപ്പോള്‍ കുറെ പോലീസുകാര്‍ അവിടെയെത്തി ഞങ്ങളോട് പറഞ്ഞു – ‘ഒരു ബസ്സും ഇനിഓടില്ല. പറ്റുന്നവഴിക്ക് വീടെത്തുക.’ അത് അല്പം നിരുത്സാഹപ്പെടുത്തുന്ന വാര്‍ത്ത ആയിരുന്നു. അപ്പോഴേക്കും local bus -ഉം ഓട്ടോയുമൊക്കെ ഓട്ടം നിര്‍ത്തിയിരുന്നു. ഞങ്ങള്‍ അപ്പോഴും ബസ്‌ സ്റ്റേഷന്‍ വിട്ടു പുറത്ത് പോകാന്‍ ഒരുക്കമല്ലായിരുന്നു. 8 മണി ഒക്കെ ആകുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുമായിരിക്കും.

അതിനിടെ ഞങ്ങള്‍ അന്നു നടന്ന സംഭവങ്ങള്‍ ഒന്ന് അവലോകനം ചെയ്തു. സാക്ഷര കേരളവും കര്‍ണാടകവും തമ്മില്‍ സമരത്തിന്റെ കാര്യത്തില്‍ മാത്രം ഒരു വ്യത്യാസവുമില്ല. പിന്നെ എന്താണ് വിദ്യാഭ്യാസം കൊണ്ട് ഉള്ള നേട്ടം? നല്ല കഴിവുറ്റ വ്യക്തിത്വങ്ങള്‍ എല്ലാ തലത്തിലും വരേണ്ടത് തന്നെ. നമ്മള്‍ എന്തുകൊണ്ടോ നാടിന്‍റെ പുരോഗതി എന്ന ലക്ഷ്യം മറക്കുന്നു.

ഏതാണ്ട് 9 മണി ആയിക്കാണും. പിന്നെയും കുറെ പോലീസുകാര്‍ അകത്തു വന്നു ഞങ്ങളോട് സംസാരിച്ചു- ഒരു ബസ്സും ഓടാന്‍ പോകുന്നില്ല. പിന്നെഎന്തിനിവിടെ വെയിറ്റ് ചെയ്യുന്നു? അപ്പോള്‍ ചില ബാംഗ്ലൂര്‍ മലയാളീ സമാജം പ്രവര്‍ത്തകര്‍ അവിടെയെത്തി. അവര്‍ ഒരു ആംബുലന്‍സ്- ഇലായിരുന്നു എത്തിയത്. അവര്‍ ഞങ്ങളോട് സ്ഥിതി ഗതികള്‍ വിവരിച്ചു. പ്രശ്നം അല്പം ഗുരുതരം ആണ്. നാളെയും ബന്ദ്‌ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ന് ഇനി വണ്ടി പോകുന്നത് സംശയകരമാണ്. അവര്‍ചിലര്‍ പോലീസ്-ഉമായി സംസാരിച്ചു എങ്ങെനെയും ഞങ്ങളെ border കടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇനിയുള്ളത് അടുത്ത ദിവസം ചില ട്രെയിനുകളാണ്. രാവിലെ 5 തൊട്ട് mysore-ക്ക് ട്രെയിന്‍ വിട്ടു തുടങ്ങും.

സമാജംകാര്‍ ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കൊണ്ട് വന്നിരുന്നു. അവരുടെ വരവ് ഞങ്ങള്‍ക്ക് നല്ലആശ്വാസം പകര്‍ന്നു. പക്ഷെ അവര്‍കൊണ്ട് വന്നവാര്‍ത്ത അത്ര പ്രതീക്ഷ പകര്‍ന്നില്ല. ചിലര്‍ railway station – ഇലേക്ക് നടന്നു പോകാന്‍ വരെ പ്ലാന്‍ ഇട്ടു. അപ്പോളാണ് സലിം സര്‍ പറഞ്ഞത്- ‘എങ്ങും പോകണ്ട. bus station ആണ് safe ‘. അങ്ങനെ ഞങ്ങള്‍ bus station – ഇല്‍ തന്നെ പിന്നെയുംഇരുന്നു. അപ്പോഴേക്കും ഏഷ്യാനെറ്റ്‌ കാരന്‍ ഒന്ന് കൂടി വന്നു ഒരു ചെറിയ ന്യൂസ്‌ coverage ചെയ്തിട്ട് പോയി.

സമയം പത്തേമുക്കാല്‍. മൈസോര്‍-ഇലേക്ക് ബസ്‌ ഓടുന്നതായി വിവരംലഭിച്ചു. തുടര്‍ന്ന് മടികേരി വഴി മംഗലാപുരത്തേക്കും bus വിടുന്നു. കര്‍ണാടക rtc യുടെ ബസ്‌. മംഗലാപുരം ബസ്‌-ഇല്‍ പോകേണ്ടെന്നു സലിം സര്‍ തറപ്പിച്ചു പറഞ്ഞു. it will be very long journey. ഞാന്‍ ഒന്ന് പുറത്തിറങ്ങി. salem വഴി തിരുവനന്തപുരത്തേക്ക് വണ്ടി വിടുന്ന കാര്യം നടക്കില്ലെന്നു ഏതാണ്ട് ഉറപ്പായിരുന്നു. ഇനിയിപ്പോള്‍ കോഴിക്കോട് വഴി പോകാം. ഒരു mysore ബസ്‌ നില്‍ക്കുന്നു. mysore -ഇല്‍ നിന്നും കോഴിക്കോട് ബസ്‌ കിട്ടുമോ? നാളെ ബന്ദ്‌ എന്നു വരെ പറയുന്നു. ഞാന്‍ അവിടെ നിന്ന കണ്ടക്ടര്‍ – ഓടു കാര്യങ്ങള്‍ തിരക്കി.
‘നീവു mysore ഹോഗി സര്‍. അല്ലിന്തെ കാലിക്കറ്റ്‌ ഗാഡി സിഗുത്തെ’ – അയാള്‍ പറഞ്ഞു. mysore ഇല്‍ പോയാല്‍ കാലിക്കറ്റ്‌ വണ്ടി കിട്ടും.

ഞാന്‍ ഉടന്‍തന്നെ സലിം സര്‍ ഇനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന ഒരുഫാമിലി തിരിച്ചു വീട്ടിലേക്കു പോയിരുന്നു. ഞാനും സലിം സാറിന്റെ ഫാമിലിയും mysore ബസ്‌-ഇല്‍കയറി. സമയം രാത്രി 11. mysore nonstop ബസ്‌ആയിരുന്നു. 2 മണി ആയപ്പോള്‍ ഞങ്ങള്‍ mysore – ഇല്‍ എത്തി. അവിടെ ഒന്ന് രണ്ടു കടകള്‍ തുറന്നിരിക്കുന്നു. ഞങ്ങള്‍ ചായകുടിച്ചു. അവിടെഅന്വേഷിച്ചപ്പോള്‍ 5 മണിക്ക് ഒരു തൃശൂര്‍ ബസ്‌ ഉണ്ടെന്നു വിവരംകിട്ടി. ഗൂഡല്ലൂര്‍ വഴി പോകുന്ന ബസ്‌. അത് ഞങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരുന്നു. തൃശൂര്‍ വഴി പോയാല്‍ സമയം ലാഭിക്കാം. അവിടുന്ന് ട്രെയിനും ഉണ്ട്. നാട്ടിലെത്താന്‍ വഴി തുറന്ന ത്രില്ലിലായിരുന്നു ഞങ്ങള്‍.

ഞങ്ങള്‍ കാത്തിരുന്ന സമയത്ത് ഒരു കോഴിക്കോട് ബസും സുല്‍ത്താന്‍ ബത്തേരി ബസ്സും വന്നു. ഞങ്ങളുടെ കൂടെയുള്ളവര്‍ അതില്‍ കയറിപോയി. സമയം 5 കഴിഞ്ഞു അല്‍പനേരം ആയപ്പോള്‍ അതാ തൃശൂര്‍ ബസ്‌വരുന്നു. കഷ്ടിച്ച് ഒരു സീറ്റും കിട്ടി. വണ്ടി ഫുള്‍ ആയിത്തന്നെ പുറപ്പെട്ടു. ഞങ്ങളെ കൂടാതെ mysore ഇല്‍ നിന്ന് വന്ന ചിലരും ആ ബസ്‌ -ഇല്‍ കയറി. പുറത്തു നല്ലതണുപ്പുണ്ടായിരുന്നു. bus മുദുമല വന്യ ജീവീ സങ്കേതം വഴി ഗൂടല്ലുര്‍ വഴി കടന്നു പോയി. വഴിക്കടവ് എന്നസ്ഥലത്ത് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. നല്ല മലപ്പുറം ഭക്ഷണം കൂടി കഴിച്ചപ്പോള്‍ ക്ഷീണം അല്പം കുറഞ്ഞു. ബസ്സില്‍ സംസാരിച്ചിരിക്കാന്‍ ഒരു ചങ്ങാതിയേയും കിട്ടി. അയാള്‍ ഹൈദരാബാദ് നിന്നും വരികയാണ്.

ഏതാണ്ട് 8 മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ തൃശൂര്‍ എത്തി. അവിടെ നല്ല ഊണും കഴിച്ചു. തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ്സ്‌-ഇല്‍ ഞങ്ങള്‍ യാത്ര complete ചെയ്തു. അപ്പോഴേക്കും ഞാന്‍ ദൈവത്തിനു നന്ദി പറയുന്നുണ്ടായിരുന്നു.

Advertisements