സ്വര്‍ഗത്തില്‍ നിന്നൊരു നാള്‍ വിശപ്പ്‌ ഭൂമിയിലെത്തി.

വീഥിയിലൂടെ നടന്നു നീങ്ങവേഅവന്‍ ഒരു ബാലനെ കണ്ടു.

ബാലനെ വാരിപ്പുണര്‍ന്നു വിശപ്പ്‌ ഇങ്ങനെ പറഞ്ഞു:“ഓര്‍ക്കുക നിന്നെയോരുനാള്‍ ഊട്ടിയത് ഞാനല്ലോ”

ബാലന്‍ മറുപടി പറഞ്ഞു – “അത് കൊണ്ടല്ലോ നിന്നെ ഞങ്ങള്‍ സ്വര്‍ഗത്തില്‍ കൊണ്ടിരുത്തി”

— കൃഷ്ണകുമാര്‍